ബുൾഡോസർ രാജ് നീതിന്യായ വ്യവസ്ഥ തകർക്കും: ജസ്റ്റിസ് ഉജ്ജൽ ഭുയാൻ

ന്യൂഡൽഹി: ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ വ്യാപകമായി നടപ്പാക്കുന്ന ‘ബുൾഡോസർ നീതി’ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. കേസുകളിൽ പ്രതിയാക്കപ്പെട്ടവരുടെയും സംശയിക്കപ്പെടുന്നവരുടെയും വസ്തുവകകൾ തകർക്കുന്നത് ഭരണഘടനയുടെ മുകളിലൂടെ ബുൾഡോസർ കയറ്റിയിറക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിമർശിച്ചു.
നിയമവാഴ്ചയെന്ന ആശയത്തെ നിഷേധിക്കുന്ന ബുൾഡോസർരാജ് അവസാനിപ്പിച്ചില്ലങ്കിൽ നീതിന്യായ വ്യവസ്ഥ നാശത്തിലേയ്ക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകി. പൂണെയിലെ ഭാരതി വിദ്യാപീഠ് ന്യൂ ലോകോളേജിൽ മൂട്ട്കോർട്ട് മത്സരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയുടെ അടുത്തിടെയുണ്ടായ പല വിധികളും വിമർശനാത്മകമായി പുനഃപരിശോധിക്കപ്പെടേണ്ടവയാണെന്നും ജസ്റ്റിസ് ഭുയാൻ പറഞ്ഞു. –-അദ്ദേഹം ആവശ്യപ്പെട്ടു.









0 comments