ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ; സുദർശൻ റെഡ്ഡി പത്രിക സമർപ്പിച്ചു

ന്യൂഡൽഹി
ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീംകോടതി മുൻ ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി നാമനിർദേശ പത്രിക സമർപ്പിച്ചു. ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണൻ, രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സമാജ്‌വാദി പാര്‍ടി നേതാവ് രാംഗോപാൽ യാദവ്, ഡിഎംകെ നേതാവ് തിരുച്ചി ശിവ തുടങ്ങിയവരും നിരവധി എംപിമാരും സന്നിഹിതരായി. 160ഓളം എംപിമാർ പത്രികയിൽ ഒപ്പുവച്ചു.
രേഖകൾ പരിശോധിച്ച തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ രാജ്യസഭ സെക്രട്ടറി ജനറൽ റെഡ്ഡിക്ക് അംഗീകാര രേഖ കൈമാറി. പത്രിക സമർപ്പിക്കാനുള്ള സമയം വ്യാഴാഴ്‌ച അവസാനിച്ചു. എൻഡിഎ സ്ഥാനാർഥി സി പി രാധാകൃഷ്‌ണൻ ബുധനാഴ്‌ച പത്രിക നൽകി. സെപ്തംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. ഇന്ത്യ കൂട്ടായ്‍മയ്‌ക്ക് പുറമെയുള്ള പ്രതിപക്ഷ പാർടികളും സുദർശൻ റെഡ്ഡിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എഎപി നേതാവ് അരവിന്ദ് കെജ്‍രിവാള്‍ ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയുടെ ഡൽഹിയിലെ വീട്ടിലെത്തി പിന്തുണയറിയിച്ചു.









0 comments