ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിരമിച്ച ജസ്റ്റിസ് സി ടി രവികുമാറിന്റെ ഒഴിവിലേക്കാണ് വിനോദ് ചന്ദ്രൻ നിയമിതനായത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി ശുപാർശ ചെയ്തത്.
എറണാകുളം നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ. 2007 മുതൽ 2011 വരെ കേരള സർക്കാരിന്റെ പ്ലീഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011 ൽ കേരളാ ഹൈക്കോടതി ജഡ്ജിയായും 2023 ൽ പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിതനായി.








0 comments