ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി ചുമതലയേറ്റു

photo credit: X

സ്വന്തം ലേഖകൻ
Published on Mar 18, 2025, 07:32 AM | 1 min read
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്‌ജിയായി ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി സത്യപ്രതിജ്ഞ ചെയ്‌തു. ചീഫ് ജസ്റ്റിസ് സഞ്ജീവ്‌ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ അംഗസംഖ്യ 33 ആയി ഉയർന്നു. ഇനി ഒരു ഒഴിവ് മാത്രമാണ് നികത്താനുള്ളത്.
സുപ്രീംകോടതിയിൽ ആറുവർഷം കാലാവധിയുള്ള ജസ്റ്റിസ് ബാഗ്‌ചി 2031 മേയിൽ ചീഫ് ജസ്റ്റിസുമാകും.
അതേസമയം സീനിയോറിറ്റി മറികടന്നാണ് ജസ്റ്റിസ് ബാഗ്‌ചിയുടെ സ്ഥാനക്കയറ്റം. 2013ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ച അൽത്തമാസ് കബീറിനുശേഷം കൊൽക്കത്ത ഹൈക്കോടതിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസുണ്ടായിട്ടില്ലെന്ന വാദം മുൻ നിർത്തിയാണ് കൊളീജിയം നടപടി. എന്നാൽ ജഡ്‌ജിമാരിൽ നാലുപേർ ബാഗ്‌ചിയെക്കാൾ സീനിയറായിരുന്നു.
0 comments