സ്വയരക്ഷയ്ക്ക് വന്യമൃഗങ്ങളെ കൊല്ലാമെന്ന വ്യവസ്ഥ കേന്ദ്രം മാർ​ഗനിർദേശമായി സംസ്ഥാനങ്ങൾക്ക് നൽകണം: ജോസ് കെ മാണി

jose k mani

ജോസ് കെ മാണി

വെബ് ഡെസ്ക്

Published on Jul 20, 2025, 07:19 PM | 1 min read

ന്യൂഡൽഹി: കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 63 അനുസരിച്ച് സ്വയരക്ഷയ്ക്കായി മനുഷ്യർക്ക് വന്യമൃഗങ്ങളെ കൊല്ലാമെന്ന വ്യവസ്ഥ കേന്ദ്രസർക്കാർ മാർ​ഗനിർദേശമായി സംസ്ഥാനങ്ങൾക്ക് രേഖാമൂലം നൽകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഡൽഹിയിലെ സർവകക്ഷി യോഗത്തിലാണ് ജോസ് കെ മാണി നിർദേശം അവതരിപ്പിച്ചത്.


1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ വന്യമൃഗം എന്നതിന് കൃത്യമായ നിർവചനം നൽകുന്ന നിയമഭേദഗതി നടത്തണം. അതി രൂക്ഷമായ തെരുവുനായ ആക്രമങ്ങൾ നടക്കുന്ന സംസ്ഥാനമായി കേരളം മാറി.185132ലധികം പേർക്കാണ് കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ തെരുവിനായകളുടെ കടിയേറ്റത്. ഇതിൽ 17 പേർ മരണമടഞ്ഞു. ഉടമസ്ഥരില്ലാത്തതും വളർത്തു നായ്ക്കളല്ലാത്തതുമായ മുഴുവൻ തെരുവ് നായ്ക്കളെയും പിടികൂടുന്നതിനും ആക്രമണകാരികളായവയെ കൊല്ലുന്നതിനും നിലവിലെ നിയമസംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Home