ജാർഖണ്ഡിൽ അരലക്ഷം റേഷൻ കാർഡുകൾ അസാധുവാക്കി

ജംഷഡ്പൂർ: ജാർഖണ്ഡിൽ അര ലക്ഷം റേഷൻ കാർഡുകൾ അസാധുവായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ആറ് മാസമോ അതിൽ കൂടുതലോ കാർഡുകൾ ഉപയോഗിക്കാത്ത 'നിശബ്ദ' റേഷൻ കാർഡ് ഉടമകളുടെ പേരുകൾ എന്നാണ് ഔദ്യോഗിക വിശദീകരണം. ജാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭുമിൽ ആണ് ശുദ്ധീകരണ പ്രക്രിയയ്ക് തുടക്കമിട്ടത്.
മൊത്തം 1,64,237 നിശബ്ദ റേഷൻ കാർഡ് ഉടമകളെ കണ്ടെത്തി. ഇതിൽ 50,323 പേരുടെ പേരുകൾ വെരിഫിക്കേഷൻ ഡ്രൈവിൽ ഇല്ലാതാക്കി. ഇവയിൽ 576 കാർഡ് ഉടമകളെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ളതായി കണ്ടെത്തി മറ്റ് 1,13,338 പേരുടെ പേരുകൾ പരിശോധിച്ചുവരികയാണ് എന്നും അറിയിച്ചു.
ആധാർ കാർഡ് നമ്പറുകൾ സംശയാസ്പദമായതിനാൽ ജില്ലയിലെ നഗര, ഗ്രാമപ്രദേശങ്ങളിൽ നിന്ന് 20,067 പേരുകൾ നീക്കം ചെയ്തതായി പ്രസ്താവനയിൽ പറയുന്നു. അത്തരം 2,500-ലധികം റേഷൻ കാർഡ് ഉടമകളെ പരിശോധിച്ചുവരികയാണ്.
18 വയസ്സിന് താഴെയുള്ളതോ 100 വയസ്സിന് മുകളിലുള്ളതോ ആയ 2,274 സിംഗിൾ മെമ്പർ കാർഡ് ഉടമകളെ അധികൃതർ നീക്കം ചെയ്തതായും 13,332 പേരുടെ പരിശോധന പുരോഗമിക്കുന്നതായും അറിയിപ്പിൽ പറയുന്നു.
ജംഷഡ്പൂർ നഗരപ്രദേശത്തും (68,565) ജംഷഡ്പൂർ-കം-ഗോൾമുറി പ്രദേശത്തുമാണ് ഏറ്റവും അധികം പേർ നീക്കം ചെയ്യപ്പെട്ടത്.









0 comments