ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം; 2 ജവാൻമാർക്ക് വീരമൃത്യു

ശ്രനഗർ: ജമ്മു കശ്മീരിലെ അഖ്‌നൂരിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. സ്‌ഫോടനം നടന്ന പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെയും ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. മൂന്നുപേരടങ്ങുന്ന സംഘമാണ് പട്രോളിങ്ങിനായി പോയത്. ഇതിൽ രണ്ടുപേർക്ക് സംഭവ സ്ഥലത്തുവെച്ച് തന്നെ ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം.
ഒരു ഉദ്യോഗസ്ഥനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പട്രോളിങ് നടത്തിയ സൈനിക സംഘത്തിലെ ജവാന്മാർക്കാണ് കുഴിബോംബ് സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.








0 comments