അരുന്ധതി റോയിയുടെ അടക്കം 25 പുസ്തകങ്ങൾ നിരോധിച്ച് ജമ്മു കശ്മീർ സർക്കാർ

ന്യൂഡൽഹി: തീവ്രവാദത്തെ മഹത്വവൽക്കരിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് 25 പുസ്‌തകങ്ങൾ നിരോധിച്ച് ജമ്മുകശ്‌മീർ സർക്കാർ. അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ളവരുടെ പുസ്‌തകങ്ങളാണ് നിരോധിച്ചത്.
തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു, തെറ്റായ വിവരങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, കേന്ദ്രഭരണ പ്രദേശത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു, യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പുസ്‌തകങ്ങൾ നിരോധിക്കാനായി പറഞ്ഞത്. ഇവ പൊതുസമാധാനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ദോഷകരമാണെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
അരുന്ധതി റോയിയുടെ ആസാദി, എ ജി നൂറാനിയുടെ ദ കശ്മീർ ഡിസ്പ്യൂട്ട് 1947- 2012 തുടങ്ങിയ പുസ്തകങ്ങളാണ് നിരോധിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരമാണ് നടപടി.









0 comments