ജമ്മുകാശ്മീരിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 30 ആയി

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്രയിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 30 ആയി. 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.ദോഡ, ജമ്മു , ഉദ്ധംപൂർ എന്നിവിടങ്ങളിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി.
റോഡുകളും പാലങ്ങളും മുങ്ങിയത് ഗതാഗതത്തെയും ബാധിച്ചു. 22 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. വിവിധ റെയിൽവെ സ്റ്റേഷനുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. നിരവധി മേഖലകളിൽ വൈദ്യുതി ലൈനുകളും മൊബൈൽ ടവറുകളും തകർന്നു. ഇതോടെ വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായി.
ജമ്മു, കത്വ ഭാഗങ്ങളിൽ നിന്നുള്ള ഗതാഗതം പൂർണമായി നിർത്തിവച്ചിരിക്കുകയാണ്. തുടർച്ചയായ മഴയെ തുടർന്ന് നിരവധി നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കനത്ത മഴ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയെ തുടർന്ന് ജമ്മു മേഖലയിലെ നിരവധി അന്തർ സംസ്ഥാന റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
ദേവക് നദിയിലെ പാലത്തിന്റെ തൂൺ തകർന്നതിനെത്തുടർന്ന് സാംബയിലെ വിജയ്പൂരിന് സമീപം ജമ്മു-പത്താൻകോട്ട് ദേശീയ പാതയിലെ ഗതാഗതം നിർത്തിവച്ചതായി പൊലീസ് അറിയിച്ചു.









0 comments