പ്രജ്വൽ രേവണ്ണ ജയിൽ ലൈബ്രറിയിൽ ക്ലർക്ക്; ദിവസവേതനം 520 രൂപ

ബംഗളൂരു : ലൈംഗിക പീഡനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജയിൽ സെൻട്രൽ ലൈബ്രറിയിൽ ക്ലർക്ക് ജോലി. ദിവസം 520 രൂപയാണ് ശമ്പളം. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ലൈബ്രറി ക്ലർക്ക് ജോലി അഞ്ചു ദിവസമായി പ്രജ്വല്‍ ചെയ്യുന്നു. അവിദഗ്‌ധ തൊഴിലാളി എന്ന ഗണത്തിലാണ് പ്രജ്വല്‍ ഉള്‍പ്പെടുന്നത്. അടുക്കളജോലി, മൃഗസംരക്ഷണം, തോട്ട പരിപാലനം എന്നിവ ഉൾപ്പെടെയുള്ള ജോലി ഉണ്ടായിരുന്നിട്ടും ക്ലർക്ക് ജോലിയിലേക്കാണ് കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പൊലീസ് പ്രജ്വലിനെ പരിഗണിച്ചത്.
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനായ പ്രജ്വലിനെതിരെ മൂന്നു ലൈംഗിക പീഡനക്കേസുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. അതിൽ വീട്ടുജോലികാരിയെ പീഡിപ്പിച്ച കേസിൽ ജൂലൈയിലാണ് പ്രത്യേക കോടതി ജീവപര്യന്തത്തിന് വിധിച്ചത്. മറ്റു കേസുകളിൽ അന്വേഷണം തുടരുന്നു. പ്രജ്വൽ ഉൾപ്പെട്ട പീഡന ദൃശ്യങ്ങൾ കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്പാണ് പുറത്തുവന്നത്.








0 comments