ധന്‍ഖറിന് എംഎല്‍എ പെന്‍ഷന്‍ വേണം

Jagdip Dhankar
വെബ് ഡെസ്ക്

Published on Aug 31, 2025, 02:45 AM | 1 min read


ന്യൂഡൽഹി

ബിജെപിയുമായി തെറ്റി ഉപരാഷ്ട്രപതിപദം രാജിവച്ചശേഷം "കാണാതായ' ജഗ്‌ദീപ്‌ ധൻഖർ എംഎൽഎ പെന്‍ഷനായി അപേക്ഷ നല്‍കി. രാജസ്ഥാനിലെ കിഷൻഗഢ് മണ്ഡലത്തിലെ കോൺഗ്രസ്‌ എംഎൽഎ എന്ന നിലയില്‍ 1993 മുതൽ 1998 പ്രവര്‍ത്തിച്ചതിനുള്ള പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്ന് ധന്‍ഖര്‍ അപേക്ഷ നല്‍കിയതായി രാജസ്ഥാൻ നിയമസഭാ സെക്രട്ടറിയറ്റ്‌ അറിയിച്ചു.


രാജസ്ഥാനിൽ മുൻ എംഎൽഎയ്ക്ക്‌ 35,000 രൂപ പെൻഷനുണ്ട്. പ്രായം ഉൾപ്പെടെ കണക്കിലെടുത്താല്‍ ധൻഖറിന്‌ 42,000 രൂപ വരെ പെൻഷൻ ലഭിക്കും. 2003ൽ ബിജെപിയിൽ ചേർന്നശേഷം 2019ൽ പശ്ചിമബംഗാൾ ഗവർണറാകുന്നത്‌ വരെ ധൻഖറിന്‌ എംഎൽഎപെൻഷൻ ലഭിച്ചു. എംപി സ്ഥാനവും ധൻഖർ വഹിച്ചിട്ടുണ്ട്‌. അതിന്റെ പെൻഷനും ലഭിക്കുന്നുണ്ട്‌. മുൻ ഉപരാഷ്ട്രപതിമാർക്ക്‌ ഡൽഹിയിൽ അനുവദിക്കാറുള്ള ബംഗ്ലാവിന്‌ വേണ്ടിയും ധൻഖർ അപേക്ഷ നൽകി. ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും കടുത്ത സമ്മർദ്ദത്തെ തുടർന്ന് പാർലമെന്റ്‌ വർഷകാലസമ്മേളനത്തിന്റെ ആദ്യദിനമാണ് ധൻഖർ രാജിവെച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home