ആശാവർക്കർമാരുടെ ആനുകൂല്യങ്ങൾ ; നദ്ദയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്

image credit jpnadda.com
ന്യൂഡൽഹി : ആശാവർക്കർമാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാജ്യസഭയെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയ്‌ക്കെതിരെ പി സന്തോഷ്‌കുമാർ എംപി അവകാശലംഘന നോട്ടീസ് നൽകി. കേരളത്തിന് നൽകാനുള്ള എല്ലാ കുടിശികയും നൽകിയെന്നും സംസ്ഥാനം യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് കൈമാറിയിട്ടില്ലെന്നും നദ്ദ 11ന് സഭയിൽ പറഞ്ഞിരുന്നു. 2024 നവംബർ 16ന് തന്നെ കേരളം യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകിയതാണ്. അതിനാൽ മന്ത്രിയുടെ പ്രസ്‌താവന വസ്‌തുതാവിരുദ്ധമാണ്. ഏകദേശം 100 കോടി ആശാവർക്കർമാരുടെ ഇൻസെന്റീവ് നൂറുകോടിയടക്കം മൊത്തം 636.88 കോടിയുടെ കുടിശിക കേന്ദ്രം നൽകാൻ അവശേഷിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് അവകാശലംഘന നോട്ടീസ്.









0 comments