ഗഗൻയാൻ; പാരച്യൂട്ടുകളിലുള്ള തിരിച്ചിറക്കം വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ

ബഹിരാകാശ യാത്ര കഴിഞ്ഞ് ഭൂമിയിലേക്ക് തിരിച്ചറിങ്ങാനുള്ള പാരച്യൂട്ടുകളുടെ പ്രയോഗപരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. വെല്ലുവിളികൾ മറികടന്ന് തിരിച്ചിറങ്ങാനുള്ള ക്രൂ പാരച്യൂട്ടുകൾ യുപിയിലെ ഝാൻസിയിലുള്ള ബാബിന ഫീൽഡ് ഫയറിംഗ് റേഞ്ചിൽ (BFFR) പരീക്ഷിച്ചു.
ഗഗൻയാൻ ദൗത്യത്തിനായുള്ള പാരച്യൂട്ട് സിസ്റ്റത്തിലെ മെയിൻ പാരച്യൂട്ട് എയർഡ്രോപ്പ് ടെസ്റ്റുകളുടെ (IMAT) ഭാഗമാണിത്.
വ്യോമസേനയുടെ IL-76 വിമാനം ഉപയോഗിച്ച് 2.5 കിലോമീറ്റർ ഉയരത്തിൽ നിന്ന് ഇവ വിന്യസിച്ചു. നാല് ഘട്ടങ്ങളിലേക്കുള്ള 10 തരം പാരച്യൂട്ടുകളാണ് ഗഗൻയാനിൽ ഉൾപ്പെടുന്നത്.
വിക്രം സാരാഭായ് സ്‌പേസ് സെന്റർ (VSSC), ISRO, ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ADRDE), DRDO, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ ആർമി എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പരീക്ഷണം നടത്തിയത്.
ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി മനുഷ്യ ബഹിരാകാശ യാത്രയ്ക്ക് പാരച്യൂട്ട് സിസ്റ്റം യോഗ്യത നേടിയിരിക്കയാണ്. ദൌത്യത്തിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ് ഈ പരീക്ഷണമെന്ന് ഐഎസ്ആർഒ അറിയിച്ചു.









0 comments