മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു

ഫയൽ ചിത്രം
ഇംഫാൽ: മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് ഇന്റർനെറ്റ് സേവനങ്ങൾ ലഭിച്ച് തുടങ്ങിയത്. ഇടയ്ക്കിടെയുള്ള ഇന്റർനെറ്റ് നിരോധനങ്ങൾ സർക്കാർ, സ്വകാര്യ, ബിസിനസ് സ്ഥാപനങ്ങളെ സാരമായി ബാധിച്ചു. വിദ്യാഭ്യാസ മേഖലെയെയും നിരോധനം സാരമായി ബാധിച്ചിട്ടുണ്ട്.
മണിപ്പുരിൽ സംഘർഷത്തെ തുടർന്ന് ജൂൺ 7 ന് രാത്രി 11.45 മുതൽ തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് നിരോധിച്ചിരുന്നു. ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബൽ, കാക്ചിംഗ് എന്നീ അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങളാണ് റദ്ദ് ചെയ്തത്. നിരോധനത്തെ തുടർന്ന് സർക്കാർ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
മെയ്‌ത്തീ തീവ്രസംഘടനയായ ആംരംഭായ് തെങ്കോലിന്റെ നേതാവ് കനാന്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇയാളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിക്കുകയും പിന്നീടത് അക്രമാസക്തമാവുകയുമായിരുന്നു. ഇംഫാലില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്നാണ് സംഭവത്തിൽ ആഭ്യന്തര സെക്രട്ടറി എന്‍ അശോക് കുമാറിന്റെ വിശദീകരണം.









0 comments