ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിൽ ഇടിവ്; 72ൽ ഇന്ത്യ 41–ാം സ്ഥാനത്ത്; പിന്നിലാക്കിയത് പഹൽഗാം ആക്രമണത്തിലെ വ്യാജ വാർത്തകളും കൊലവിളിയും

ന്യൂഡൽഹി: ആഗോളതലത്തിൽ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിൽ തുടർച്ചയായ പതിനഞ്ചാം വർഷവും ഇടിവ് രേഖപ്പെടുത്തി. യുഎസ് ആസ്ഥാനമായ ഫ്രീഡം ഹൗസ് എന്ന സംഘടന പുറത്തിറക്കിയ ‘ഫ്രീഡം ഓൺ ദ നെറ്റ് 2025’ എന്ന റിപ്പോർട്ടിലാണ് ലോക ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിൽ വീണ്ടും ഇടിവുണ്ടായത്.
72 രാജ്യങ്ങളിലെ ഇന്റർനെറ്റ് സ്വാതന്ത്ര്യം പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിൽ 27 രാജ്യങ്ങൾ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിൽ പിന്നോട്ടുപോയപ്പോൾ 17 രാജ്യങ്ങൾ മുന്നോട്ടുവന്നു. റിപ്പോർട്ടിൽ ഇന്ത്യയിലെ ഇന്റർനെറ്റ് സ്വാതന്ത്ര്യം ‘ഭാഗികമായ സ്വാതന്ത്ര്യം’ എന്ന വിഭാഗത്തിൽ തുടരുകയാണ്. 51 പോയിന്റുകൾ നേടി ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിൽ 41–ാം സ്ഥാനത്താണ് ഇന്ത്യ.
പഹൽഗാം ആക്രമണത്തെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച തെറ്റായ വിവരങ്ങളും പ്രകോപനപരമായ പോസ്റ്റുകളുമുൾപ്പെടെ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിൽ ഇന്ത്യ മോശം നിലയിൽ തുടരുന്നതിന് കാരണമാണ്. ഐസ്‌ലൻഡാണ് ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം.









0 comments