" ക്രിസ്‌ത്യാനികളെ കൊല്ലണം, ബലാത്സംഗം ചെയ്യണം' ഛത്തീസ്ഗഡിൽ വംശഹത്യ ആഹ്വാനവുമായി തീവ്രഹിന്ദുത്വവാദി

റായ്‌പുർ : ക്രിസ്‌ത്യാനികളെ ആക്രമിക്കാനും ബലാത്സംഗം ചെയ്യാനും കൊല്ലാനും ആഹ്വാനം ചെയ്‌ത് ബിജെപി ഭരിക്കുന്ന ഛത്തീസ്‌ഗഡിലെ തീവ്രഹിന്ദുത്വവാദി ആദേഷ് സോണി. സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സര്‍ കൂടിയായ ആദേഷ് ഛത്തീസ്‌ഗഡിലെ ബിഷ്‍റാംപുർ, ഗണേഷ്‌പുർ, ഗനക്‌പുർ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലെ ക്രിസ്‌ത്യാനികളെ ആക്രമിക്കാൻ സാമൂഹ മാധ്യമത്തിലൂടെയാണ് ആഹ്വാനം ചെയ്തത്.
കുട്ടികളെ മതംമാറ്റാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് വംശഹത്യ ആക്രമണആഹ്വാനം. ക്രിസ്ത്യന്‍ വീടുകളിൽ ബലമായി കയറി ആക്രമിക്കണം. സ്ത്രീകളെ ബലാത്സംഗം ചെയ്യണം. നേതാക്കളെ കൊല്ലണം. മാര്‍ച്ച് ഒന്നിന് അക്രമത്തിനായി 50,000 പേരെ അണിനിരത്താനും അനുയായികളോട് ആഹ്വാനം ചെയ്തു. ഭരണത്തിലുള്ളവരുടെ പിന്തുണയുണ്ടെന്നും സോണി പറഞ്ഞു.









0 comments