ബാരാമുള്ളയിൽ രണ്ട് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് സൈന്യം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരമുള്ള ജില്ലയിലെ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റ ശ്രമം തടയാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ഭീകരർ ഭീകരർ കൊല്ലപ്പെട്ടത്. നുഴഞ്ഞുകയറ്റത്തിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സൈനിക വിഭാഗമായ ചിനാർ കോപ്സ് അറിയിച്ചു.
അതേസമയം പെഹൽഗാം വെയിവെയ്പ്പിൽ മരിച്ചവരുടെ എണ്ണം 34 ആയി. ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ ഭീകരർ പെഹൽഗാം മേഖലയിൽ സജീവമായി തുടർന്നിരുന്നുവെന്നും ഹോട്ടലടക്കമുള്ള സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയിരുന്നുവെന്നും അന്വഷണ സംഘത്തിന് വിവരം ലഭിച്ചു. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അക്രമം നടത്തുകയായിരുന്നു എന്നാണ് വിവരം








0 comments