പ്രധാന എട്ട് വ്യവസായങ്ങളുടെ വളർച്ച 0.7 ശതമാനം മാത്രം ; ഒമ്പതുമാസത്തെ ഏറ്റവും കുറവ് വളര്‍ച്ചാനിരക്ക

ന്യൂഡൽഹി
രാജ്യത്തെ പ്രധാനപ്പെട്ട എട്ട് വ്യവസായങ്ങളുടെ വളർച്ചാസൂചികയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ 0.7 ശതമാനം വളർച്ച മാത്രം. മാർച്ചിൽ 4.5 ശതമാനമായിരുന്നു. ഈ മേഖലയില്‍ ഒമ്പതുമാസത്തെ ഏറ്റവും കുറവ് വളര്‍ച്ചാനിരക്കാണിത്.പ്രകൃതിവാതകം, വളം, വൈദ്യുതി, ക്രൂഡോയിൽ എന്നിവ നെഗറ്റീവ് വളർച്ചയിലാണ്.
സ്‌റ്റീൽ, സിമന്റ് മേഖലകളുടെ മെച്ചപ്പെട്ട വളർച്ചയാണ് സൂചികയെ നേരിയതോതിൽ പിടിച്ചുനിർത്തിയത്. സ്‌റ്റീൽ 6.7 ശതമാനവും സിമന്റ് 9.2 ശതമാനവും വളർച്ച നേടി. വളം മേഖല 5.9 ശതമാനം ഇടിഞ്ഞു. പ്രകൃതിവാതകം 3.6 ശതമാനവും ക്രൂഡോയിൽ 1.8 ശതമാനവും വൈദ്യുതി 5.8 ശതമാനവും ഇടിഞ്ഞു.









0 comments