റൺവേയിൽ നായയെന്ന് സംശയം: മുംബൈ - നാഗ്പൂർ വിമാനം ഭോപ്പാലിലേക്ക് തിരിച്ചുവിട്ടു

indigo
വെബ് ഡെസ്ക്

Published on Mar 13, 2025, 08:45 AM | 1 min read

മുംബൈ : നാ​ഗ്പൂർ വിമാനത്താവളത്തിൽ റൺവേയിൽ നായയെ കണ്ടെന്ന സംശയത്തെത്തുടർന്ന് വിമാനം ഭോപ്പാലിലേക്ക് തിരിച്ചുവിട്ടു. മുംബൈ- നാ​ഗ്പൂർ ഇൻഡി​ഗോ വിമാനമാണ് ഇന്ധനം കുറവായിരുന്നിട്ടും ഭോപ്പാലിലേക്ക് തിരിച്ചുവിട്ടത്.


ഇൻഡി​ഗോയുടെ A- 320 വിമാനത്തിൽ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്. നാഗ്പുരിൽ ലാൻഡിങ്ങിനു ശ്രമിക്കവേയാണ് റൺവേയിൽ നായ ഉളളതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ (എടിസി) റൂമിൽ അറിയിച്ചത്. തുടർന്ന് നാ​ഗ്പൂരിൽ ലാൻഡ് ചെയ്യാതെ വിമാനം ഭോപ്പാലിലേക്ക് പോവുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home