ഇൻഡിഗോയ്‌ക്ക് 944.20 കോടി പിഴ

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിന്റെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് കമ്പനിക്ക് 944.20 കോടി രൂപ പിഴ ചുമത്തി ആദായനികുതി വകുപ്പ്. 2021-2022 നികുതി വിലയിരുത്തൽ വർഷത്തിലാണ് പിഴ ചുമത്തിയത്.
തെറ്റായ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് പിഴയെന്നും പിഴ എയർലൈൻസിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു. പിഴ പുനഃപരിശോധിക്കണമെന്ന അപ്പീൽ തള്ളിയ സാഹചര്യത്തിൽ തുടർനിയമനപടികളുമായി മുന്നോട്ടുപോകുമെന്നും കമ്പനി പ്രതികരിച്ചു.









0 comments