മൂന്നാം പാദത്തിൽ ജിഡിപി വളർച്ച 6.2 ശതമാനം; വളർച്ചാനിരക്ക് കുറവ്

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.2 ശതമാനം. പ്രതീക്ഷിച്ചതിനേക്കാൾ കുറവാണിത്. നിർമാണ, ഖനന മേഖലകളുടെ മോശം പ്രകടനം കാരണമാണ് സാമ്പത്തിക വളർച്ച കുറയാൻ കാരണം.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ 2024) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് കുറഞ്ഞതായി രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ 9.5 ശതമാനമായിരുന്നു വളർച്ച. 2025 ജനുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ നടപ്പു സാമ്പത്തിക വർഷം 6.4 ശതമാനം വളർച്ച പ്രവചിച്ചിരുന്നു.









0 comments