ഇന്ത്യൻ വിദ്യാർഥിക്ക് യുഎസ് വിമാനത്താവളത്തിൽ ക്രൂരപീഡനം

വാഷിങ്‌ടൺ : അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ വിമാനത്താവളത്തിൽ കൈകൾ ബന്ധിച്ച് തറയിൽ കെട്ടിയിട്ട് പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്. അടുത്തിടെ ഇന്ത്യയിലേക്ക് താമസം മാറിയ ഹിന്ദി എഴുത്തുകാരനായ ഇന്ത്യൻ-–-അമേരിക്കൻ സംരംഭകൻ കുനാൽ ജെയിനാണ് സമൂഹമാധ്യമമായ എക്‌സിൽ വീഡിയോ ക്ലിപ്പ് പങ്കിട്ടത്. വിദ്യാർഥിക്ക് സഹായം തേടി അദ്ദേഹം ഇന്ത്യൻ എംബസിയെയും വിദേശമന്ത്രി എസ് ജയശങ്കറിനെയും ടാഗ് ചെയ്തു.
ന്യൂവാർക്ക് വിമാനത്താവളത്തിൽ നടന്ന ക്രൂരതക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.
"ഇന്നലെ രാത്രി ന്യൂവാർക്ക് വിമാനത്താവളത്തിൽനിന്ന് ഒരു യുവ ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തുന്നത് ഞാൻ കണ്ടു. കൈകൾ ബന്ധിച്ച് ഒരു കുറ്റവാളിയെപ്പോലെ അവർ പെരുമാറി. പ്രവാസി എന്ന നിലയിൽ എന്റെ നിസ്സഹായതയിൽ ഹൃദയം തകർന്നു. ഇതൊരു മനുഷ്യദുരന്തമാണ്. ഇന്നലെ രാത്രി എന്റെ കൂടെ ഒരേ വിമാനത്തിൽ അവനെ കയറ്റേണ്ടതായിരുന്നു. ന്യൂജേഴ്‌സി അധികൃതരിൽനിന്ന് അവന് എന്താണ് സംഭവിക്കുന്നതെന്ന് ആരെങ്കിലും കണ്ടെത്തണം–- അ-ദ്ദേഹം പറഞ്ഞു. "എനിക്ക് ഭ്രാന്തില്ല... എനിക്ക് ഭ്രാന്താണെന്ന് തെളിയിക്കാൻ അവർ ശ്രമിക്കുന്നു’ എന്ന് കുട്ടി വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്ന് ജെയിൻ വെളിപ്പെടുത്തി.
വിദേശ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ട്രംപ് ജനുവരിയിൽ അധികാരമേറ്റശേഷം 1,080 ഇന്ത്യൻ പൗരന്മാരെ അമേരിക്കയിൽനിന്ന് നാടുകടത്തി.









0 comments