ശുഭാൻശു ശുക്ല: ബഹിരാകാശ നിലയത്തിലേക്ക് ആദ്യ ഇന്ത്യക്കാരൻ

ന്യൂഡൽഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരൻ ഈ വർഷം യാത്രതിരിക്കും. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല(39)യാണ് നാലുപതിറ്റാണ്ടിനു ശേഷം ബഹിരാകാശയാത്രയിൽ പുതുചരിത്രമെഴുതാനൊരുങ്ങുന്ന ഇന്ത്യക്കാരൻ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗൻയാനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാളാണ് യുപി സ്വദേശി ശുഭാൻശു. 1984ൽ വിങ് കമാൻഡർ രാകേഷ് ശർമ ബഹിരാകാശ യാത്രനടത്തിയശേഷം ആദ്യമായാണ് ഒരിന്ത്യക്കാരൻ ബഹിരാകാശദൗത്യത്തിന് തെരഞ്ഞെടുക്കപ്പെടുന്നത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ യാത്രികരെ എത്തിക്കുന്ന നാസയുടെയും ആക്‌സിയം കമ്പനിയുടെയും നാലാമത്തെ ദൗത്യത്തിന്റെ ഭാഗമായാണ് ശുഭാൻശുവിന്റെ യാത്ര. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് ശുഭാൻശുവിന്റെ പേര് പ്രഖ്യാപിച്ചത്. അടുത്തമാസമാണ് യാത്ര. രണ്ടാഴ്‌ചയാണ് ദൗത്യ കാലാവധി. നാസ പ്രതിനിധിയടക്കം മറ്റ് മൂന്നുപേർ കൂടി ശുഭാൻശുവിനൊപ്പമുണ്ടാകും









0 comments