ഇന്ത്യ– പാക്‌ സൈനികതല ചർച്ച ഇന്ന്‌

press meet defence
avatar
സ്വന്തം ലേഖകൻ

Published on May 12, 2025, 12:00 AM | 1 min read

ന്യൂഡൽഹി : ഇന്ത്യ–-പാകിസ്ഥാൻ വെടിനിർത്തലിന്‌ ധാരണയായതിനെ തുടർന്ന്‌ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തല ചർച്ച തിങ്കൾ പകൽ 12ന്‌ നടക്കും. വെടിനിർത്തൽ ധാരണ തുടരുന്നതിനുള്ള തുടർനടപടികൾ ചർച്ചയാകുമെന്ന്‌ ഇന്ത്യൻ സായുധസേനാ നേതൃത്വം സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.


● 35 മുതൽ 40 വരെ പാക്‌ സൈനികർ കൊല്ലപ്പെട്ടു

● ഇന്ത്യയ്‌ക്ക്‌ നഷ്‌ടപ്പെട്ടത്‌ 5 സൈനികരെ

● ഞായാറാഴ്‌ചയും ഹോട്ട്‌ലൈൻ മുഖേന പാകിസ്ഥാന്‌ മുന്നറിയിപ്പ്‌

● പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടി

● തെരഞ്ഞെടുത്ത ഒമ്പത് കേന്ദ്രങ്ങളിലും കൃത്യതയോടെ വ്യോമസേനയുടെ ആക്രമണം

● മുരിദ്‌കെ, ബഹാവൽപുർ തുടങ്ങിയ ഭീകര ക്യാമ്പുകൾ തകർത്തു, ചിത്രങ്ങൾ പുറത്തുവിട്ടു

● പാക്‌ വിമാനങ്ങൾക്ക്‌ അതിർത്തി ലംഘിക്കാനായില്ല, അതിനാൽ അവശിഷ്‌ടങ്ങൾ പക്കലില്ല

● അതിര്‍ത്തിക്കപ്പുറത്ത് നിരവധി പാക്‌ വിമാനങ്ങൾ വീഴ്‌ത്തി, എത്രയെണ്ണമെന്ന്‌ വെളിപ്പെടുത്താനാവില്ല

● വെടിനിർത്തലിനുശേഷം നിയന്ത്രണരേഖ കടക്കാൻ പാക്‌ സേന ശ്രമിച്ചു, നിയന്ത്രണരേഖ ലംഘിച്ചത്‌ ആകാശമാർഗം

● ഒന്നിലധികം ഇന്ത്യൻ വ്യോമകേന്ദ്രങ്ങളിൽ പാകിസ്ഥാൻ ആക്രമണം നടത്തി

● ചെറുഡ്രോണുകൾ ഉപയോഗിച്ച്‌ സൈനിക– സിവിലിയൻ കേന്ദ്രങ്ങൾ പാകിസ്ഥാൻ ലക്ഷ്യമിട്ടു

● നാവികസേനയ്‌ക്ക്‌ വേണമെങ്കിൽ കറാച്ചി തുറമുഖം ആക്രമിക്കാമായിരുന്നു; അന്തർവാഹിനികൾ അടക്കം വിന്യസിച്ചു

● ഇസ്ലാമാബാദിലെ ചക്‌ലാല, റഫീഖി, റഹിം യാർ ഖാൻ, സർഗോധ, ജേക്കബാബാദ് തുടങ്ങിയ പാക്‌ വ്യോമ താവളങ്ങൾ ആക്രമിച്ചു

● ലാഹോറിലെ റഡാർ സംവിധാനങ്ങൾ തകർത്തു

●ഏത്‌ സാഹചര്യവും നേരിടാൻ സേനകൾ സജ്ജം

● ബ്രഹ്‌മോസ്‌, എസ്‌ 400 എന്നിവ ഉപയോഗിച്ചോയെന്ന്‌ വെളിപ്പെടുത്തിയില്ല



deshabhimani section

Related News

View More
0 comments
Sort by

Home