യുഎസുമായി ഒത്തുതീർപ്പിന് ഇന്ത്യ

ന്യൂഡൽഹി : അമേരിക്കയുടെ പ്രതികാരച്ചുങ്ക നടപടിയിൽ തിരിച്ചടിക്കാതെ സമവായത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തിന് 27 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തിയ ട്രംപുമായി വ്യാപാര കരാർ ചർച്ച നടത്തി ഒത്തുതീർപ്പിന് വഴങ്ങുകയാണ് കേന്ദ്ര സർക്കാർ. ട്രംപിനെതിരെ യൂറോപ്യൻ യൂണിയനും മറ്റും പ്രതിഷേധം ശക്തമാക്കുമ്പോഴാണ് ഇന്ത്യയുടെ ഇത്തരമൊരു തീരുമാനം. യുഎസിന് അതേ നികുതി തിരിച്ചേർപ്പെടുത്തിയാണ് പ്രതികാരച്ചുങ്കത്തിനെതിരെ ചൈന തിരിച്ചടിച്ചത്. ചൈനയും മറ്റു ചില രാജ്യങ്ങളും ചെയ്തതുപോലെ പ്രതികരിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും വ്യാപാര കരാറിലൂടെ നികുതി ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം.
പ്രതികാരച്ചുങ്കവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ വ്യാപാരക്കരാർ ഒപ്പിടാൻ ഇന്ത്യയും യുഎസും ഫെബ്രുവരിയിൽ ധാരണയിലെത്തിയിരുന്നു. യുഎസ് ഇറക്കുമതികൾക്ക് 23,000 കോടി വരെ നികുതി കുറയ്ക്കാൻ ഇന്ത്യ തയ്യാറായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.









0 comments