ഇന്ത്യ പാക് വെടിനിർത്തൽ ; ഡിജിഎംഒ തല ചർച്ച വീണ്ടും

ന്യൂഡൽഹി
ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തൽ ധാരണ ഞായറാഴ്‌ച വരെ നീട്ടിയതായി പാക് വൃത്തങ്ങളെ ഉദ്ധരിച്ച് ചില അന്തർദേശീയ മാധ്യമങ്ങൾ. ഞായറാഴ്‌ചയോ അതിനുമുമ്പോ വീണ്ടും ഇരുരാജ്യങ്ങളുടെയും സൈനിക നടപടികൾക്കായുള്ള ഡയറക്ടർ ജനറൽമാർ (ഡിജിഎംഒ) ഹോട്ട്‌ലൈനിലൂടെ ചർച്ച നടത്തി തുടർനടപടികൾ തീരുമാനിക്കും. ഇരുരാജ്യങ്ങളും വെടിനിർത്തൽ ധാരണ പാലിക്കുന്നതിനാൽ ഞായറാഴ്ചയ്‌ക്കുശേഷവും സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾ തുടരാനാണ് സാധ്യത.
മെയ് പത്തിനാണ് ഡിജിഎംഓ തല ചർച്ചയ്‌ക്കുശേഷം ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചത്. മെയ് 12 ന് ഡിജിഎംഓമാർ വെടിനിർത്തൽ തുടരാൻ ധാരണയായി.
ജമ്മു-കശ്‌മീരിലെ അതിർത്തി മേഖലയിലും നിയന്ത്രണരേഖയിലും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി. കൂടുതൽ സ്‌കൂളുകൾ തുറന്നു. അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ഒഴിഞ്ഞുപോയവും മടങ്ങി തുടങ്ങി.









0 comments