രാജ്യം വളർച്ചാമുരടിപ്പിലേക്ക്

ന്യൂഡൽഹി
സാമ്പത്തികമേഖല ഗുരുതര വെല്ലുവിളി നേരിടുന്നെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് ആശങ്ക ഉയർത്തുന്ന നിരവധി സൂചനകൾ. ചരക്കുസേവന നികുതി (ജിഎസ്‌ടി) വരുമാനം ഇടിഞ്ഞതും യുപിഐ ഇടപാടുകളും ഇന്ധനഉപഭോഗവും കുറഞ്ഞതും കാർ വിപണിയിലെ തിരിച്ചടിയും വളർച്ചാമുരടിപ്പിന്റെ സൂചനകളാകാമെന്ന് വിദഗ്‌ധർ വിലയിരുത്തുന്നു.
ഏപ്രിൽ, മെയ് മാസങ്ങളിൽ രണ്ട് ലക്ഷം കോടിക്ക് മുകളിൽ ജിഎസ്‌ടി വരുമാനമുണ്ടായിരുന്നു. ജൂണിൽ മൊത്ത ജിഎസ്‌ടി വരുമാനം 1.85 ലക്ഷം കോടി രൂപയായി ഇടിഞ്ഞു. ജിഎസ്‌ടി വരുമാന വളർച്ചാനിരക്ക് 6.2 ശതമാനമായും കുറഞ്ഞു. 50 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്.
ജൂണിൽ യുപിഐ ഇടപാടുകളും 1.5 ശതമാനം കുറഞ്ഞു. മെയ് മാസം 1868 കോടി ഇടപാടുകൾ നടന്നത് ജൂണിൽ 1840 കോടിയായി. യുപിഐ ഇടപാടുകളിലൂടെ കൈമാറിയ മൊത്തം തുകയിലും വലിയ ഇടിവുണ്ടായി. ഇന്ധന ഉപഭോഗവും ജൂണിൽ കാര്യമായി കുറഞ്ഞു. മെയ് മാസത്തിലെ റെക്കോർഡ് ഉപഭോഗത്തിന് പിന്നാലെ ജൂണിൽ ഡീസൽ 5.72 ശതമാനവും പെട്രോൾ 6.88 ശതമാനവും വിമാന ഇന്ധനം 5.5 ശതമാനവും ഉപഭോഗം ഇടിഞ്ഞതായാണ് റിപ്പോർട്ട്.









0 comments