ഇന്ത്യ–ചൈന 
വിമാന സർവീസ്‌; പ്രഖ്യാപനം 
ഷാങ്‌ഹായ്‌ ഉച്ചകോടിയിൽ

ചൈനയോട് അടുക്കാന്‍ മോദിസര്‍ക്കാര്‍

India China Relations
വെബ് ഡെസ്ക്

Published on Aug 15, 2025, 03:30 AM | 1 min read


ന്യൂഡൽഹി

​ചൈനയുമായി വ്യാപാരബന്ധം പുനഃസ്ഥാപിക്കാൻ വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി വിദേശകാര്യമന്ത്രാലയം. ലിപുലേഖ്‌, ഷിപ്‌ കിലാ, നാഥു ലാ ചുരങ്ങൾ വഴിയുള്ള വ്യാപാരം പുനഃസ്ഥാപിക്കാനാണ്‌ ആലോചനയെതന്ന്‌ വിദേശവക്താവ്‌ രൺദീപ്‌ ജയ്‌സ്വാൾ അറിയിച്ചു. അതിർത്തിതർക്കം പരിഹരിക്കാൻ ഇന്ത്യയും ചൈനയും അടുത്തയാഴ്‌ച വിശദചർച്ച നടത്തും. തിങ്കളാഴ്‌ച ചൈനീസ്‌ വിദേശമന്ത്രി വാങ്ങ്‌ യീ ഇന്ത്യയിലെത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ഡോവലുമായി ചർച്ച നടത്തും. 2020 ജൂണിലെ ഗൽവാൻ സംഘർഷങ്ങൾക്ക്‌ ശേഷം ആദ്യമായാണ്‌ ചൈനീസ്‌ വിദേശമന്ത്രി ഇന്ത്യയിലെത്തുന്നത്‌.


ഇരുരാജ്യവും നേരിട്ടുള്ള വിമാനസർവീസ്‌ അടുത്ത മാസം പുനരാരംഭിക്കും. സർവീസ്‌ തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ പ്രമുഖ വിമാനകമ്പനികൾക്ക്‌ സർക്കാർ നിർദേശം നൽകി. കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ നിർത്തിവച്ച സർവീസുകളാണ്‌ പുനരാരംഭിക്കുന്നത്‌. ഷാങ്ഹായ് ഉച്ചക്കോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗസ്‌ത്‌ 31 മുതൽ സെപ്‌തംബർ രണ്ട്‌ വരെ ചൈന സന്ദർശിക്കും. 2018ൽ ഇതേ ഉച്ചക്കോടിയിൽ പങ്കെടുക്കാനാണ്‌ പ്രധാനമന്ത്രി മുമ്പ്‌ ചൈനയിൽ പോയത്‌. അമേരിക്കയുടെ പ്രതികാരതീരുവയെ തുടർന്ന്‌ കടുത്ത പ്രതിരോധത്തിലായതിനെ തുടർന്നാണ്‌ കേന്ദ്രസർക്കാർ ചൈനയുമായുള്ള സഹകരണം വീണ്ടും ശക്തമാക്കാൻ നീക്കം തുടങ്ങിയത്‌.


പാകിസ്ഥാന്‌ മുന്നറിയിപ്പ്‌

പാക്‌ സൈനികമേധാവിയുടെ പ്രസ്‌താവനകൾക്കെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. പ്രകോപനങ്ങൾ തുടർന്നാൽ പാകിസ്ഥാന്‌ താങ്ങാനാകാത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന്‌ വിദേശമന്ത്രാലയം മുന്നറിയിപ്പ്‌ നൽകി. ആഭ്യന്തരപരാജയങ്ങള്‍ മറച്ചുവെക്കാനാണ്‌ പാകിസ്ഥാൻ തുടർച്ചയായി ഇന്ത്യയ്‌ക്ക്‌ എതിരെ പ്രസ്‌താവനകൾ നടത്തുന്നത്‌– വിദേശവക്താവ്‌ പറഞ്ഞു.


ഇന്ത്യ–ചൈന 
വിമാന സർവീസ്‌; പ്രഖ്യാപനം 
ഷാങ്‌ഹായ്‌ ഉച്ചകോടിയിൽ

നേരിട്ട്‌ വിമാന സർവീസ്‌ തുടങ്ങുന്നത്‌ സംബന്ധിച്ച്‌ ഇന്ത്യയും ചൈനയും ആശയവിനിമയം നടത്തിവരികയാണെന്നും ടിയാൻജിനിൽ നടക്കുന്ന ഷാങ്‌ഹായ്‌ സഹകരണ സംഘടന ഉച്ചകോടിയിൽ പ്രഖ്യാപനമുണ്ടാകുമെന്നും ചൈനയുടെ വിദേശ മന്ത്രാലയം. ഇരുരാജ്യങ്ങളിലെയും വിമാനക്കമ്പനികൾ സർവീസിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന്‌ വക്താവ്‌ ലിൻ ജിയാൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home