ഇന്ത്യ–പാക് സംഘർഷം; ചെെനീസ് മാധ്യമങ്ങളുടെ എക്‌സ് അക്കൗണ്ടുകൾ ഇന്ത്യ ബ്ലോക്ക് ചെയ്തു

ന്യൂഡൽഹി: ചൈനീസ് മാധ്യമങ്ങളുടെ എക്‌സ് അക്കൗണ്ടുകൾ ഇന്ത്യ ബ്ലോക്ക് ചെയ്തു. ഗ്ലോബൽ ടൈംസ്, സിൻഹുവ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളുടെ അക്കൗണ്ടുകളാണ് ഇന്ത്യ ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യ–പാക് സംഘർഷങ്ങളെ കുറിച്ചുള്ള വാർത്തകളുടെ പേരിലാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദേശീയ സുരക്ഷ പരിഗണിച്ചാണ് നീക്കമെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ–പാക് സംഘർഷത്തെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ നൽകിയതിനാലാണ് നടപടിയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Related News
ഇന്ത്യയുടെ പോർവിമാനങ്ങളെ പാകിസ്ഥാൻ തകർത്തു എന്ന വാർത്ത ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയെ തുടർന്ന് ചൈനയിലെ ഇന്ത്യൻ എംബസി തന്നെ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്ത വാർത്ത തെറ്റാണെന്ന് പറഞ്ഞ് രംഗത്തെത്തി. ഇത്തരം വാർത്തകൾ കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ മാത്രമേ നൽകാവൂ എന്ന് എക്‌സ് പോസ്റ്റിലൂടെ ഇന്ത്യൻ എംബസി പറഞ്ഞത്.
സംഘർത്തെ കുറിച്ച് തെറ്റായ വാർത്തകൾ നൽകുന്ന പാകിസ്ഥാൻ ഹാൻഡിലുകൾക്കെതിരെയും ഇന്ത്യൻ എംബസി രംഗത്തെത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തകളാണ് പാക് ഹാൻഡിലുകൾ നൽകുന്നതെന്നായിരുന്നു എംബസിയുടെ പ്രതികരണം. ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങൾ തകർത്തെന്ന പാക് അവകാശവാദത്തെ തള്ളി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു.









0 comments