നേപ്പാളിലേക്കുള്ള യാത്ര ഒഴിവാക്കണം; ഇന്ത്യൻ എംബസിയുടെ നിർദേശം

ന്യൂഡൽഹി : നേപ്പാളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്ന് ഇന്ത്യൻ എംബസി പൗരൻമാര്‍ക്ക് ജാഗ്രത നിർദേശം നൽകി. നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ നിലവിൽ താമസിക്കുന്നയിടങ്ങളിൽ തന്നെ തുടരണമെന്നും തെരുവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
നേപ്പാൾ അധികൃതരിൽ നിന്നും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിൽ നിന്നുമുള്ള പ്രാദേശിക സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും എംബസി അറിയിച്ചു. സഹായം ആവശ്യമുണ്ടെങ്കിൽ, കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാനുള്ള ഹെൽപ് ലൈൻ നമ്പരും നൽകിയിട്ടുണ്ട്. നമ്പരുകൾ- +977 - 980 860 2881, +977 – 981 032 6134.









0 comments