പാകിസ്ഥാന്‌ എതിരായ നടപടി: ലോകബാങ്കിലും എഫ്‌എടിഎഫിലും സമ്മർദം ശക്തമാക്കി ഇന്ത്യ

WORLD BANK
avatar
സ്വന്തം ലേഖകൻ

Published on May 23, 2025, 10:26 PM | 1 min read

ന്യൂഡൽഹി: പാകിസ്ഥാനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ലോകബാങ്കിലും ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക്‌ ഫോഴ്‌സി (എഫ്‌എടിഎഫ്‌)ലും സമ്മർദം ശക്തമാക്കാൻ ഇന്ത്യ. പാകിസ്ഥാനുള്ള 2000 ഡോളറിന്റെ സാമ്പത്തിക പാക്കേജിന്‌ അംഗീകാരം നൽകുന്നത്‌ പുനഃപരിശോധിക്കാൻ ലോകബാങ്കിനോട്‌ ആവശ്യപ്പെടും. പാകിസ്ഥാനെ വീണ്ടും ‘ഗ്രേ ലിസ്റ്റി’ൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ വേഗം തീരുമാനമെടുക്കണമെന്ന്‌ എഫ്‌എടിഎഫിലും സമ്മർദം ചെലുത്തും.

ആഗോളതലത്തിൽ ഭീകരപ്രവർത്തനങ്ങൾക്കുള്ള ഫണ്ട്‌ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുന്ന സംഘടനയാണ്‌ എഫ്‌എടിഎഫ്‌. പാകിസ്ഥാനെ 2018ൽ ഗ്രേലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും 2022 ഒക്‌ടോബറിൽ നീക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇതിനാവശ്യമായ തെളിവുകൾ കൈമാറുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. എഫ്‌എടിഎഫ്‌ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന രാജ്യത്തേക്കുള്ള വിദേശനിക്ഷേപങ്ങൾക്ക്‌ നിയന്ത്രണംവരും. ഇന്ത്യ ഉന്നയിച്ച ശക്തമായ എതിർപ്പുകൾ അവഗണിച്ച്‌ അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്‌) പാകിസ്ഥാന്‌ 100 കോടി ഡോളർ സഹായം അനുവദിച്ചതിലും കടുത്ത പ്രതിഷേധമുണ്ട്‌. ഈ പണം ഉപയോഗിച്ച്‌ പാകിസ്ഥാൻ ആയുധങ്ങൾ വാങ്ങിക്കൂട്ടുകയാണെന്ന്‌ ഇന്ത്യ പറഞ്ഞു. എന്നാൽ, കർശന വ്യവസ്ഥകളോടെയാണ്‌ സഹായം അനുവദിച്ചതെന്നാണ്‌ ഐഎംഎഫ്‌ വിശദീകരണം.



deshabhimani section

Related News

View More
0 comments
Sort by

Home