നിലപാടില്ലാതെ കേന്ദ്രസർക്കാർ; യുഎസ്‌ കാർഷികോൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഒഴുകും

import excise duty
avatar
എം പ്രശാന്ത്‌

Published on Mar 29, 2025, 09:55 AM | 1 min read


ന്യൂഡൽഹി : ഏപ്രിൽ രണ്ട്‌ മുതൽ നടപ്പാക്കുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ പ്രഖ്യാപിച്ചിട്ടുള്ള ‘പ്രതികാര തീരുവ’യുടെ തുടർച്ചയായി അമേരിക്കയിൽ നിന്നുള്ള കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്‌ക്കാമെന്ന്‌ വ്യാപാര ചർച്ചയിൽ കേന്ദ്രസർക്കാർ ഉറപ്പുനൽകി. ഇതോടെ രാജ്യത്തെ കർഷകർ ആശങ്കയിലായി.


അമേരിക്കയിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന ബദാം, പിസ്‌ത, വാൾനട്ട്, പയറു–-പരിപ്പ്‌ വർഗങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറയ്‌ക്കാമെന്നാണ്‌ ഉറപ്പുനൽകിയത്‌. പാലുൽപ്പന്നങ്ങൾ, ഗോതമ്പ്‌, അരി, ആപ്പിൾ അടക്കമുള്ള പഴവർഗങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ കൂടി കുറയ്‌ക്കാനുള്ള സമർദ്ദം അമേരിക്ക ശക്തമാക്കി. ഇക്കാര്യം പരിഗണിക്കാമെന്ന ഉറപ്പും കേന്ദ്രസർക്കാർ നൽകി. ഇതര രാജ്യങ്ങളെ മെരുക്കാൻ കഴിയാതെ വന്നപ്പോൾ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലേക്ക് ഉല്പന്നങ്ങൾ ഒഴുക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത്.


കാർഷികോൽപ്പന്നങ്ങൾക്ക്‌ പുറമെ മോട്ടോർ വാഹനങ്ങൾ, ഇലക്‌ട്രിക്ക്‌ വാഹനങ്ങൾ, ബൈക്കുകൾ, വിസ്‌ക്കി, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ തീരുവയും കുറയ്ക്കണമെന്ന്‌ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്‌. അമേരിക്കയിൽ നിന്നുള്ള ബോർബോൺ വിസ്‌ക്കിയുടെയും ഹാർലിഡേവിസൺ ബൈക്കുകളുടെയും ഇലക്‌ട്രിക്ക്‌ കാറുകളുടെയും നികുതി നിരക്ക്‌ ഇന്ത്യ നേരത്തെ തന്നെ കുറച്ചിരുന്നു. ഇതിനുപുറമെ മെറ്റ, ഗൂഗിൽ, മൈക്രോസോഫ്‌റ്റ്‌ തുടങ്ങി വിവിധ യുഎസ്‌ ടെക്ക്‌ കമ്പനികളിൽനിന്ന്‌ ഈടാക്കിയിരുന്ന നികുതികളും ഒഴിവാക്കി.

മൂന്നുദിവസത്തെ വ്യാപാര ചർച്ചയിൽ യുഎസ്‌ വാണിജ്യ താൽപ്പര്യങ്ങൾക്ക്‌ പൂർണമായും വഴങ്ങുന്ന സമീപനമാണ്‌ കേന്ദ്രം സ്വീകരിച്ചത്‌. 20 കോടി ഡോളറിന്റെ കാർഷികോൽപ്പന്നങ്ങളാണ്‌ നിലവിൽ അമേരിക്കയിൽനിന്ന്‌ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്‌. ഇന്ത്യയിൽ നിന്ന്‌ യുഎസിലേക്ക്‌ 130 കോടി ഡോളറിന്റെ കാർഷികോൽപ്പന്നങ്ങളാണ്‌ കയറ്റുമതി ചെയ്യുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home