'കുടിയേറ്റക്കാരെ നാടുകടത്തണം'; ഡൽഹി പൊലീസിനോട് അമിത് ഷാ

photo credit: facebook
ന്യൂഡൽഹി: അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ വിഷയം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവരെ കർശനമായി കൈകാര്യം ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. "നഗരത്തിലെ അനധികൃത താമസക്കാരെ കണ്ടെത്തി നാടുകടത്തണം" ഡൽഹി പൊലീസിനോട് അമിത് ഷാ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്.
തലസ്ഥാന നഗരത്തിൽ ബംഗ്ലാദേശികളും റോഹിംഗ്യകളും ഉൾപ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുമ്പോൾ വേഗത്തിലുള്ളതുമായ നിയമപരമായ സമീപനം സ്വീകരിക്കണമെന്ന് അമിത് ഷാ വെള്ളിയാഴ്ച ഡൽഹി പൊലീസിലെ ഉന്നതർക്ക് നിർദ്ദേശം നൽകി.
"നിലവിൽ, ബംഗ്ലാദേശികളും റോഹിംഗ്യകളും കൂടുതലുള്ള കോളനികളിൽ അന്വേഷണം നടത്തിവരികയാണെന്നും അനധികൃത താമസക്കാർക്ക് താമസ സൗകര്യം ഒരുക്കിയവർക്കും വ്യാജ രേഖകൾ സമ്പാദിക്കാൻ സഹായിച്ചവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യോഗത്തിൽ പങ്കെടുത്ത മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഡൽഹി ആഭ്യന്തരമന്ത്രി ആശിഷ് സൂദ്, ഡൽഹി പെലീസ് കമീഷണർ സഞ്ജയ് അറോറ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.









0 comments