അനുവാദമില്ലാതെ പാട്ട് ഉപയോ​ഗിച്ചു; 'മിസിസ് ആൻഡ് മിസ്റ്റർ' ചിത്രത്തിനെതിരെ കേസുമായി ഇളയരാജ

ilayaraja
വെബ് ഡെസ്ക്

Published on Jul 12, 2025, 01:49 PM | 1 min read

ചെന്നൈ : അനുവാദമില്ലാതെ പാട്ട് ഉപയോ​ഗിച്ചെന്ന പരാതിയിൽ കേസുമായി സം​ഗീത സംവിധായകൻ ഇളയരാജ. നടിയും സംവിധായികയുമായ വനിത വിജയകുമാറിന്റെ മിസിസ് ആൻഡ് മിസ്റ്റർ എന്ന ചിത്രത്തിനെതിരെയാണ് കേസ് നൽകിയത്. ചിത്രത്തിൽ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ചാണ് ഇളയരാജ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. 1990-ൽ പുറത്തിറങ്ങിയ ‘മൈക്കിൾ മദന കാമരാജൻ’ എന്ന സിനിമയിലെ ‘ശിവരാത്രി’ എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നാണ് പരാതി. സിനിമയിൽ നിന്ന് പാട്ട് നീക്കം ചെയ്യണം എന്നാണ് ഇളയരാജയുടെ ആവശ്യം. വനിതാ വിജയകുമാറിന്റെ മകൾ ജോവിക വിജയകുമാറാണ് സിനിമ നിർമിച്ചത്.


കമലഹാസനും ഉർവശിയും ചേർന്ന് അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ചിത്രമാണ് മൈക്കിൾ മദന കാമരാജൻ. ഇതിലെ രാത്രി ശിവരാത്രി ​ഗാനമാണ് മിസിസ് ആൻഡ് മിസ്റ്റർ എന്ന ചിത്രത്തിൽ ഉപയോ​ഗിച്ചത്. ഇത് അനുമതിയില്ലാതെയാണ് ഉപയോ​ഗിച്ചത് എന്നാണ് ഇളയരാജയുടെ ഹർജിയിലെ വാദം. പകർപ്പവകാശ നിയമപ്രകാരം തൻറെ അനുമതി വാങ്ങിയ ശേഷമാണ് സിനിമയിൽ ഗാനം ഉപയോഗിക്കേണ്ടതെന്നും അങ്ങനെ ചെയ്യാത്തതിനാൽ ​ഗാനം ചിത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്നുമാണ് ഇളയരാജയുടെ ആവശ്യം. അനുമതിയില്ലാതെ പാട്ടിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഇത് പകർപ്പവകാശ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. 2019 മുതൽ പകർപ്പവകാശം നേടാതെ തൻറെ ഗാനങ്ങൾ ഉപയോഗിച്ചതിന് നഷ്‌ട പരിഹാരം ആവശ്യപ്പെട്ട് നിരവധി സംവിധായകർക്കും നിർമ്മാതാക്കൾക്കും ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്. തൻറെ ഗാനങ്ങൾ വേദിയിൽ പാടരുതെന്ന് ആവശ്യപ്പെട്ട് പ്രമുഖ ​ഗായകർക്കടക്കം നോട്ടീസുകൾ അയച്ചതും ചർച്ചയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home