മദ്രാസ് ഐഐടിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു; ഫുഡ് കോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

ചെന്നൈ: മദ്രാസ് ഐഐടിയിൽ ഇരുപതുകാരിയായ വിദ്യാർഥിനിയെ ലൈംഗിക പീഡിപ്പിച്ച കേസിൽ മുംബൈ സ്വദേശിയും ഫുഡ് കോർട്ട് ജീവനക്കാരനുമായ റോഷൻ കുമാർ (22) അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി 7.30-ന് വിദ്യാർഥിനി കാമ്പസിലൂടെ നടന്നുപോകവേയാണ് സംഭവം.
വടിയുമായി എത്തിയ ഒരാൾ വിദ്യാർഥിനിയുടെ മുടിയിൽ പിടിച്ചു വലിച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. വിദ്യാർഥിനി നിലവിളിച്ചതോടെ സുരക്ഷാ ജീവനക്കാർ ഓടിയെത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. കോട്ടൂർപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ഐഐടി സമുച്ചയത്തിലെ ‘മുംബൈ ചാട്ട്’ എന്ന ഫുഡ് കോർട്ടിലാണ് റോഷൻ ജോലിചെയ്യുന്നത്. റോഷൻ വ്യാഴാഴ്ച ജോലിക്ക് പോയിരുന്നില്ല. സുഖമില്ലെന്നറിയിച്ച് മുറിയിൽത്തന്നെ കഴിയുകയായിരുന്നു. രാത്രിയോടെ പുറത്തിറങ്ങിയ റോഷൻ വിദ്യാർഥിനിയെ പിന്തുടരുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, ലൈംഗികപീഡനവുമായി ബന്ധപ്പെട്ട ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയാണ് റോഷൻ കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് കോട്ടൂർപുരം പൊലീസ് പറഞ്ഞു. സംഭവത്തിൽ ഐഐടി കാമ്പസിലെ ഫുഡ് കോർട്ടുകളിൽ ജോലിചെയ്യുന്നവരുടെ പേരുവിവരങ്ങൾ ഐഐടി അധികൃതരുടെ പക്കലുണ്ടോയെന്നും അന്വേഷിക്കും.









0 comments