ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനം; ജവാന് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ജവാൻ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് സായുധ സേനയിൽ (സിഎഎഫ്) 19-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ മനോജ് പൂജാരി (26) ആണ് വീരമൃത്യു വരിച്ചത്. ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ) പൊട്ടിത്തെറിച്ചാണ് ജവാൻ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ടോയ്‌നാർ, ഫർസേഗഡ് ഗ്രാമങ്ങൾക്കിടയിലാണ് സ്‌ഫോടനം ഉണ്ടായത്. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനായി സിഎഎഫ് സംഘം പട്രോളിംഗ് നടത്തുകയായിരുന്നു. റോഡ് നിർമ്മാണം പുരോഗമിക്കുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണം നടന്ന പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് സേന അറിയിച്ചു.









0 comments