പരിശീലനത്തിനിടെ അപകടം: വ്യോമസേന പാരാജംപ് ഇൻസ്ട്രക്ടർ മരിച്ചു

ന്യൂഡൽഹി : പരിശീലന പറക്കലിനിടെ അപകടത്തിൽപ്പെട്ട് വ്യോമസേനയുടെ പാരാ ജംപ് ഇൻസ്ട്രക്ടർ മരിച്ചു. ആകാശ് ഗംഗ സ്കൈ ഡെവിങ് ടീമിലെ പരിശീലകനാണ് മരിച്ചത്. ശനിയാഴ്ച ആഗ്രയിൽ നടന്ന 'ഡെമോ ഡ്രോപ്പ്' പരിശീലന സമയത്തായിരുന്നു അപകടം.
വ്യോമസേന വിമാനത്തിൽ നിന്ന് ഡൈവ് ചെയ്യുന്നതിനിടെ പാരച്യൂട്ട് പ്രവർത്തിക്കാതെ പരിശീലകൻ അപകടത്തിലാവുകയായിരുന്നു. സാങ്കേതിക തകരാറിനെ തുടർന്നാണ് പാരച്യൂട്ട് തുറക്കാതെയിരുന്നതെന്നാണ് വിവരം. താഴെ വീണ് പരിക്കേറ്റ ഉദ്യോഗസ്ഥനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. പരിശീലകന്റെ മരണത്തിൽ വ്യോമസേന അനുശോചനം പ്രകടിപ്പിച്ചു.









0 comments