മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഹിന്ദി നിർബന്ധിത ഭാഷയാക്കി

മുംബൈ : മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കി മഹാരാഷ്ട്ര സർക്കാർ. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലാണ് ഹിന്ദി നിർബന്ധമാക്കിയത്. മറാത്തി, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പുതിയ നിയമം ബാധകമാണ്. കേന്ദ്രത്തിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണ് തീരുമാനം.
നിലവിൽ സംസ്ഥാനത്ത് ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ മറാത്തിയും ഇംഗ്ലീഷുമാണ് നിർബന്ധമായി പഠിപ്പിക്കുന്ന ഭാഷകൾ. അടുത്ത അക്കാദമിക വർഷം മുതലാണ് ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ ഹിന്ദിയും നിർബന്ധമാക്കുന്നത്. ഇതിനായി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകാനും തീരുമാനമായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ചെയർമാനായ പുതിയ കമ്മിറ്റിയേയും ഭാഷാനയം സുഗമമായി നടപ്പാക്കുന്നതിനായി രൂപീകരിച്ചിട്ടുണ്ട്.









0 comments