'മദർ മേരി കംസ് ടു മീ' വിൽക്കുന്നതിൽ തടസ്സമില്ല, അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

തിരുവനന്തപുരം: അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ ‘മദർ മേരി കംസ് ടു മി’-യുമായി ബന്ധപ്പെട്ട കേസിൽ ഇടപെട്ട് ഹൈക്കോടതി. എഴുത്തുകാരി പുക വലിക്കുന്ന, പുസ്തകത്തിൻെറ മുഖചിത്രത്തെ ചോദ്യം ചെയ്തുകൊണ്ട് വിൽപന തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി.
മുൻപ് പുസ്തകത്തിൻ്റെ കവർ ചിത്രം ജാഗ്രത നിർദ്ദേശമില്ലാതെ നൽകിയതിനെതിരായ ഹർജിയിൽ പ്രസാധകരും കേന്ദ്രസർക്കാരും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന ജാഗ്രത നിർദ്ദേശം എല്ലായിടത്തും നൽകണമെന്നാണ് നിയമം. എന്നാൽ ഈ നിയമം പുസ്തക കവറിൽ പാലിച്ചിട്ടില്ലെന്നാണ് ഹർജിയിൽ പറഞ്ഞത്.
അതേസമയം അമ്മ മേരി റോയിയെക്കുറിച്ചെഴുതിയ ഓർമ്മപുസ്തകം 'മദർ മേരി കംസ് ടു മീ' പുസ്തകത്തിന്റെ പ്രകാശനചടങ്ങു മുതൽ ശ്രദ്ധേയമായിരുന്നു. സ്‌നേഹം അത്രമാത്രം പ്രകടിപ്പിക്കാൻ അറിയാത്ത, ആസ്‌ത്‌മയുടെ ബുദ്ധിമുട്ടുകളിൽ ദേഷ്യപ്പെട്ടിരുന്ന, തന്റെ തീരുമാനങ്ങളെ എതിർത്തിരുന്ന അമ്മയെക്കുറിച്ച് സംസാരിച്ചു. അമ്മയുമായുള്ള അടുപ്പവും അകൽച്ചയും പുസ്തകത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് അരുന്ധതി പറയുന്നു. "മദർ മേരി കംസ് ടു മീ ' എന്ന പുസ്തകത്തിന്റെ ആദ്യ അധ്യായം എഴുത്തുകാരിതന്നെ വേദിയിൽ വായിച്ചു. വായനക്കാരുടെ ചോദ്യങ്ങൾക്കും ഉത്തരം നൽകി. പുസ്തകത്തിന്റെ ആദ്യ പൊതുപ്രകാശനച്ചടങ്ങ് കൊച്ചി സെന്റ് തെരേസാസ് കോളേജിലാണ് നടന്നത്.
അരുന്ധതിയുടെ സഹോദരൻ ലളിത് റോയിയുടെ പാട്ടുകളും ഇതുവരെ കണ്ടുമുട്ടിയിട്ടില്ലെന്ന് അരുന്ധതി റോയ് പറഞ്ഞ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരലും പ്രകാശനച്ചടങ്ങിനെ വ്യത്യസ്തമാക്കിയത് മാധ്യമ ശ്രദ്ധ നേടിയിരുന്നു.









0 comments