അസമിൽ ലഹരിവേട്ട : 1.3 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി യുവതികൾ പിടിയിൽ

പ്രതീകാത്മകചിത്രം
ഗുവാഹത്തി : അസമിൽ 1.3 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. തലസ്ഥാനമായ ദിസ്പൂരിൽ നിന്നുമാണ് വ്യത്യസ്ത ഓപ്പറേഷനുകളിലായി ലഹരിവസ്തുക്കൾ പിടികൂടിയത്. രണ്ട് യുവതികളെ അറസ്റ്റ് ചെയ്തു. ബസിഷ്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖാനാപാരയിൽ നടത്തിയ റെയ്ഡിലാണ് ഒരാൾ പിടിയിലായത്. ഇവർ മണിപ്പുരിലെ ചുരാചന്ദ്പൂർ സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. 12 സോപ്പ് ബോക്സുകളിലായി ഒളിപ്പിച്ച നിലയിൽ 138 ഗ്രാം ഹെറോയിനും ഒരു മൊബൈലുമാണ് പിടിച്ചെടുത്തത്.
ഇതേ ഏരിയയിൽ തന്നെ നടത്തിയ റെയ്ഡിൽ വാടകവീട്ടിൽ നിന്നാണ് രണ്ടാമത്തെ യുവതിയെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് രണ്ട് പെട്ടി പുകയിലയും 22 ഗ്രാം ഹെറോയിനും 3 മൊബേൽ ഫോണുകളും 13,000 രൂപയും പിടികൂടി. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് ആകെ 1.3 കോടി രൂപ വിലമതിക്കുമെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പറഞ്ഞു.









0 comments