കുടകിൽ കനത്ത മഴ; മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു

മടിക്കേരി: ചിക്കമംഗളൂരു, കുടക് ജില്ലകളിൽ കനത്ത മഴ. മഴയെത്തുടർന്ന് ശൃംഗേരിക്ക് സമീപമുള്ള നെമ്മാറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ശൃംഗേരി-കർക്കള പാതയിൽ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി മുതൽ കൊട്ടിഗെഹരയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ്.
പ്രാഥമിക സേവനങ്ങൾക്കായി മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. കൊപ്പ, ശൃംഗേരി, എൻആർ പുര, കലാസ താലൂക്കുകളിലെ അംഗൻവാടി കേന്ദ്രങ്ങൾക്ക് ജില്ലാ അധികൃതർ അവധി പ്രഖ്യാപിച്ചു. കുടക് ജില്ലയിൽ മഴയും കാറ്റും ശക്തമാകുകയാണ്.









0 comments