കനത്തമഴയില്‍ തമിഴ്നാട്ടില്‍ കൃഷിനാശം ; മഹാരാഷ്‌ട്രയിലും കർണാടകത്തിലും കെടുതി

മുംബൈ
പതിവിലും നേരത്തെ എത്തിയ കാലവര്‍ഷത്തില്‍ മഹാരാഷ്‌ട്രയിലും കര്‍ണാടക തീരമേഖലയിലും വ്യാപകനാശനഷ്ടം. മുംബൈയില്‍ ചൊവ്വാഴ്‌ച മഴയ്‌ക്ക് ചെറിയ ശമനമുണ്ടായിരുന്നെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു. മുംബൈ–- വർളി മെട്രേ സ്റ്റേഷനിൽ രൂപപ്പെട്ട വെള്ളക്കെട്ട് ചൊവ്വാഴ്‌ചയും തുടര്‍ന്നു. തിങ്കളാഴ്‌ച 13 മണിക്കൂറിൽ സൗത്ത് മുംബൈയിൽ പെയ്‌തിറങ്ങിയത് 250 മില്ലി മീറ്റർ മഴയാണ്. താഴ്‌ന്ന വരുമാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലേക്ക് കടല്‍വെള്ളം ഇരച്ചെത്തി.
മഴക്കെടുതിയിൽ മുംബൈയിലും കർണാടകയിലും ഓരോ മരണം റിപ്പോർട്ട് ചെയ്‌തു.
മഴ തുടരുന്ന സാഹചര്യത്തിൽ ദക്ഷിണ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
കുടകിൽ മഴ കനത്തതോടെ ചിക്കമംഗളൂരു പൊലീസ് വിനോദസഞ്ചാരികൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി. തമിഴ്‌നാട്ടിൽ കനത്ത മഴയിൽ കൃഷിനാശമുണ്ടായി.









0 comments