ഡൽഹിയിൽ കനത്തമഴയും വെള്ളപ്പൊക്കവും

ന്യൂഡൽഹി
ഡൽഹിയിൽ ബുധനാഴ്‌ച വൈകിട്ടോടെയുണ്ടായ കനത്തമഴയിൽ റോഡുകളിലും മെട്രോസ്റ്റേഷനുകളിലും വെള്ളക്കെട്ടായി. ഐടിഒ, ലോധിറോഡ്, ബി ഡി മാർഗ്, ജിആർജി റോഡ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തെതുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഡൽഹിയിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മഴയെത്തിയതോടെ കടുത്ത വേനൽച്ചൂടിന് നേരിയ ആശ്വാസമായി. ബുധനാഴ്‌ച കൂടിയ താപനില 35.6 ഡിഗ്രി സെൽഷ്യസായിരുന്നു. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ തുടരുകയാണ്. പ്രളയത്തിലും ഉരുൾപൊട്ടലിലും 80 പേർ മരിച്ച ഹിമാചൽപ്രദേശിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു.









0 comments