മുതിർന്ന പൗരരുടെ ആരോഗ്യ ഇൻഷുറൻസ്‌; പ്രീമിയം തുക 10 ശതമാനത്തിൽ 
കൂടരുത്‌: ഐആർഡിഎ

health insurance
avatar
സ്വന്തം ലേഖകൻ

Published on Feb 01, 2025, 01:22 AM | 1 min read

ന്യൂഡൽഹി : മുതിർന്ന പൗരർക്കുള്ള ആരോഗ്യ ഇൻഷുറൻസ്‌ പ്രീമിയത്തിലെ വാർഷിക വർധന 10 ശതമാനത്തിൽ കൂടരുതെന്ന്‌ ഇൻഷുറൻസ്‌ റെഗുലേറ്ററി ആൻഡ്‌ ഡെവലപ്പ്‌മെന്റ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ (ഐആർഡിഎ) നിർദേശം. ഇതിൽകൂടുതൽ വർധിപ്പിക്കാൻ ഐആർഡിഎയുടെ മുൻകൂർ അനുമതി വാങ്ങണം.

മുതിർന്ന പൗരർക്കുള്ള ഇൻഷുറൻസ്‌ പദ്ധതി പിൻവലിക്കുന്നതിന്‌ മുമ്പും അനുമതി തേടണം. പരിമിതമായ വരുമാനസ്രോതസ്സുകൾ മാത്രമുള്ള മുതിർന്ന പൗരർക്ക്‌ ആരോഗ്യ ഇൻഷുറൻസ്‌ പ്രീമിയത്തിൽ വർഷംതോറുമുണ്ടാകുന്ന വലിയ വർധന തിരിച്ചടിയാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്‌ നിർദേശം.

പ്രതീക്ഷിത ക്ലെയിംതുകയുടെ അടിസ്ഥാനത്തിലാണ്‌ പ്രീമിയംനിരക്ക്‌ നിശ്ചയിക്കുന്നത്‌. ചികിത്സാച്ചെലവ്‌ കുറയ്‌ക്കാൻ ഇൻഷുറൻസ്‌ കമ്പനികൾ ആശുപത്രികളുമായി കൂടിയാലോചിച്ച്‌ ഏകീകൃത ചികിത്സാനിരക്ക്‌ നിശ്ചയിക്കണമെന്ന്‌ ഐആർഡിഎ നിർദേശിച്ചു.

മുതിർന്ന പൗരരുടെ ആരോഗ്യ ഇൻഷുറൻസ്‌ പ്രീമിയം വർഷം തോറും 50 മുതൽ 100 ശതമാനം വരെ വർധിപ്പിക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home