വലിയ നഗരങ്ങളിൽ ഇത്‌ സാധാരണം; ലൈംഗികാതിക്രമ കേസിൽ വിവാദ പരാമർശവുമായി കർണാടക ആഭ്യന്തര മന്ത്രി

karnataka
വെബ് ഡെസ്ക്

Published on Apr 07, 2025, 03:23 PM | 1 min read

ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ വഴിയരികിൽവെച്ച്‌ യുവതി ലൈംഗികമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവാദ പരാമർശവുമായി കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര.


"വലിയ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ പലപ്പോഴും ഇവിടെയും അവിടെയുമായി സംഭവിക്കാറുണ്ട്‌. എന്ത് നിയമപരമായ നടപടി സ്വീകരിക്കണമോ... അത് നിയമപ്രകാരം ചെയ്യും. ബീറ്റ് പട്രോളിംഗ് വർദ്ധിപ്പിക്കാൻ ഞാൻ എന്റെ കമീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്' എന്നായിരുന്നു സംഭവത്തിൽ ആഭ്യന്തരമന്ത്രിയുടെ പരാമർശം.


ബംഗളൂരു ബിടിഎം ലേഔട്ട് പരിസരത്തെ ഒരു ഇടവഴിയിൽ വെച്ചായിരുന്നു സ്‌ത്രീകൾക്കുനേരെ ആക്രമണം. ഇടവഴിയിൽകൂടി പോവുകയായിരുന്ന രണ്ട് സ്ത്രീകളെ ഒരു പുരുഷൻ പിന്തുടരുന്നത്‌ സിസിടിവി വീഡിയോയിൽ കാണാം. പെട്ടെന്ന് ഇയാൾ സ്ത്രീകളിൽ ഒരാളെ ആക്രമിക്കാൻ ശ്രമിക്കുന്നതും ഒപ്പമുള്ള സ്‌ത്രീ അയാളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും സിസിടിവിയിൽ കാണാം. ആക്രമിക്കാൻ ശ്രമിച്ച ഇയാൾ പിന്നീട്‌ അവിടെ നിന്ന്‌ ഓടിപ്പോവുകയായിരുന്നു. ലൈംഗിക പീഡനം, ആക്രമിക്കൽ,പിന്തുടരൽ എന്നീ വകുപ്പുകൾ പ്രകാരംസംഭവത്തിൽ പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home