മോദിയുടെ ജിഎസ്ടി പരിഷ്‌കാര പ്രഖ്യാപനം ; ജിഎസ്‌ടി ക‍ൗൺസിൽ
 നോക്കുകുത്തി

Gst Council
avatar
റിതിൻ പൗലോസ്‌

Published on Aug 18, 2025, 01:13 AM | 1 min read


ന്യൂഡൽഹി

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരക്ക്‌, സേവന നികുതി (ജിഎസ്‌ടി) ഘടനയിൽ പരിഷ്‌കാരം പ്രഖ്യാപിച്ചത്‌ ഫെഡറൽ തത്വങ്ങളുടെ ലംഘനം. ജിഎസ്‌ടി ക‍ൗൺസിൽ ചർച്ചചെയ്‌ത്‌ എടുക്കേണ്ട തീരുമാനമാണ്‌ ദീപാവലി സമ്മാനമായി മോദി പ്രഖ്യാപിച്ചത്‌. ക‍ൗൺസിലിന്റെ പ്രസക്തിയെത്തന്നെയാണ്‌ മോദി ചോദ്യംചെയ്‌തത്‌. മറ്റ്‌ പദ്ധതികൾ പോലെ സംസ്ഥാനങ്ങളുടെ ചെലവിലാകും ജിഎസ്ടി പരിഷ്‌കാരവും. യുക്തിസഹമല്ലാത്ത ജിഎസ്‌ടി നിരക്കുകൾ വിലക്കയറ്റം രൂക്ഷമാക്കിയ പശ്‌ചാത്തലത്തിലാണ്‌ പരിഷ്‌കാര നീക്കം.


ബുധൻ, വ്യാഴം ദിവസങ്ങളിൽ ഡൽഹിയിൽ ചേരുന്ന ധനമന്ത്രിമാരുടെ യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പങ്കെടുക്കും. നികുതി നിരക്ക്‌ യുക്തിസഹമാക്കൽ, ഇൻഷുറൻസ്‌ പോളിസികളുടെ നിരക്ക്‌ ഒഴിവാക്കൽ തുടങ്ങിയവയാണ്‌ പ്രധാന അജൻഡ. ഭരണഘടനയുടെ 279എ (4) പ്രകാരം നികുതി ഘടനയിൽ സമ്പൂർണമാറ്റം, ഭേദഗതി വരുത്തൽ, നികുതി ഒഴിവാക്കൽ, പരിധി നിശ്ചയിക്കൽ, ഒഴിവാക്കൽ തുടങ്ങിയവ ക‍ൗൺസിൽ തീരുമാനിക്കണം. കേന്ദ്രം മുന്നോട്ടുവയ്‌ക്കുന്നതനുസരിച്ച്‌ 12 ശതമാനം നികുതി സ്ലാബിൽ ഉൾപ്പെടുത്തിയ 90 ശതമാനം സാധനങ്ങളും അഞ്ചുശതമാനം സ്ലാബിലേക്ക്‌ മാറ്റിയേക്കും. അഞ്ച്‌, 12, 18, 28 ശതമാനം എന്നിങ്ങനെയുള്ള നിലവിലെ നികുതി ശ്രേണി രണ്ടായി കുറഞ്ഞേക്കും. മൊത്തം ജിഎസ്‌ടി വരുമാനത്തിന്റെ 65 ശതമാനവും 18 ശതമാനം സ്ലാബിൽ നിന്നാണ്‌. അതേസമയം അഞ്ച്‌, 12 ശതമാനം സ്ലാബുകൾ യഥാക്രമം മൊത്തവരുമാനത്തിൽ എഴ്‌ ശതമാനം, അഞ്ച്‌ ശതമാനം എന്നിങ്ങനെയാണ്‌. ഇ‍ൗ സ്ലാബിൽ വരുത്തുന്ന മാറ്റം സാധാരണക്കാരിൽ എങ്ങനെ പ്രതിഫലിക്കുമെന്നത്‌ കണ്ടറിയേണ്ടതുണ്ട്‌. സംസ്ഥാനങ്ങളുടെ ചെലവിലാണ്‌ കേന്ദ്രത്തിന്റെ പുതിയ പരിഷ്‌കാരമെങ്കിൽ കേരളത്തിന്‌ തിരിച്ചടിയാകും.



deshabhimani section

Related News

View More
0 comments
Sort by

Home