കുംഭമേളയിൽ മരിച്ചവരുടെ എണ്ണം; കേന്ദ്രം പുറത്തു വിടുന്ന കണക്കുകൾ യഥാർഥമല്ല: ശിവസേന നേതാവ്‌

sanjay Raut

photo credit: facebook

വെബ് ഡെസ്ക്

Published on Feb 16, 2025, 06:20 PM | 1 min read

മുംബൈ: കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 7,000-ത്തിലധികം ആളുകളെ കാണാതായതായി ശിവസേന (യുബിടി) വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് റൗട്ട് .


ഫെബ്രുവരി 15-ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും ജനുവരി 29-ന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ മരിച്ചവരുടെ യഥാർഥ എണ്ണമല്ല കേന്ദ്രസർക്കാർ പുറത്തുവിടുന്നതെന്നും സഞ്ജയ് റൗട്ട് പറഞ്ഞു."ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 120 മുതൽ 150 വരെ ആളുകൾ മരിച്ചിട്ടുണ്ട്. സർക്കാർ കണക്കുകൾ മറച്ചുവെക്കുകയാണ്.സർക്കാർ ഔദ്യോഗിക കണക്ക് പ്രകാരം 30 പേരാണ്‌ മരിച്ചത്‌" സഞ്ജയ് റൗട്ട് പറഞ്ഞു.


"കുംഭമേളയിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാർ ആളുകളെ ക്ഷണിക്കുന്നത് ഒരു ബിജെപി പരിപാടി പോലെയാണ്. അവിടെ എത്തിയാൽ വാഹനങ്ങൾ, ഭക്ഷണം, താമസ സൗകര്യങ്ങൾ എന്നൊക്കെ പറയുന്നു. എന്നാൽ അങ്ങനെയൊന്നുമില്ല," അദ്ദേഹം പറഞ്ഞു.


"ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ പറഞ്ഞത് 50 കോടി ആളുകൾ കുംഭമേളയിൽ പങ്കെടുത്തെന്നാണ്. എന്നാൽ എത്ര പേർ മരിച്ചു? എപ്പോൾ കണക്ക് പുറത്തുവരും? പ്രയാഗ്‌രാജിലെ തിക്കിലും തിരക്കിലും എത്ര പേർ മരിച്ചു? കുംഭമേളയിൽ 7,000 പേരെ കാണാതായി. ഈ 7,000 പേർ എവിടെ പോയി? ഇവർ തിക്കിലും തിരക്കിലും മരിച്ചു അല്ലെങ്കിൽ കാണാതായി. ഡൽഹിയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കണക്ക് മറച്ചുവെക്കാനും സർക്കാർ ശ്രമിക്കുന്നു," അദ്ദേഹം പറഞ്ഞു. പ്രയാഗ്‌രാജിലെ തിക്കിലും തിരക്കിലും 2,000-ത്തിലധികം പേർ മരിച്ചുവെന്ന് റാവത്ത് നേരത്തെ രാജ്യസഭയിൽ അവകാശപ്പെട്ടിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home