കർണാടകത്തിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ഗതാഗതം തടസപ്പെട്ടു

photo credit: X
ബെലഗാവി : കർണാടകത്തിലെ ബെലഗാവിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. സിറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്തെ മിലിട്ടറി മഹാദേവ് ക്ഷേത്രത്തിനു സമീപമാണ് ട്രെയിൻ പാളം തെറ്റിയത്. രാവിലെ 7.30ഓടെ സ്റ്റേഷനിലേക്ക് എത്തുന്നതിനിടെയിലാണ് ട്രെയിനിന്റെ രണ്ട് വാഗണുകൾ പാളം തെറ്റിയത്. ഇരുമ്പ് ദണ്ഡുകളുമായി മിറാജിലേക്കു പോവുകയായിരുന്നു ട്രെയിൻ. സംഭവത്തെത്തുടർന്ന് ഇരു ലെയിനുകളിലൂടെയുമുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പാതയിൽ കുറച്ച് മണിക്കൂറുകൾ ഗതാഗതം തടസപ്പെട്ടു. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.









0 comments