ഉത്തർപ്രദേശിൽ പുലിയുടെ ആക്രമണത്തിൽ പത്തുവയസുകാരിക്ക് ദാരുണാന്ത്യം

പ്രതീകാത്മകചിത്രം
ബിജ്നോർ : ഉത്തർപ്രദേശിലെ ബിജ്നോറിൽ പുലിയുടെ ആക്രമണത്തിൽ പത്തുവയസുകാരിക്ക് ദാരുണാന്ത്യം. നാഗിന ദേഹത്ത് പ്രദേശത്തെ കാന്ദ്ര വാലി ഗ്രാമത്തിൽ വെള്ളി രാത്രിയായിരുന്നു സംഭവം. കുടുംബത്തോടൊപ്പം കൃഷിയിടത്തിലെ ഫാമിൽ താമസിച്ചിരുന്ന പത്തുവയസുകാരിയാണ് പുലിയുടെ ആക്രമണത്തിൽ മരിച്ചത്. രാത്രി പാൽ എടുക്കാൻ പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ പുലി ആക്രമിച്ചതെന്ന് സർക്കിൾ ഓഫീസർ (നാഗിന) അഞ്ജനി കുമാർ ചതുർവേദി പറഞ്ഞു.
പുള്ളിപ്പുലി കുട്ടിയെ ആക്രമിച്ച് കരിമ്പിൻ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. വീട്ടുകാർ ബഹളം വച്ചപ്പോൾ പുലി ഓടിപ്പോയി. എന്നാൽ കുട്ടി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.









0 comments