മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഔദ്യോഗിക വസതി ഒഴിഞ്ഞു

ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഔദ്യോഗിക വസതി ഒഴിഞ്ഞു. പാർലമെന്റ് വർഷകാലസമ്മേളനം തുടങ്ങിയ ജൂലൈ 21ന് വൈകിട്ടാണ് ധൻഖർ നാടകീയമായി രാജിവെച്ചത്. കേന്ദ്രത്തിന്റെയും ബിജെപിയുടെയും അപ്രീതിക്ക് ഇരയായതോടെയാണ് ധൻഖറിനെ കടുത്ത സമ്മർദം ചെലുത്തി ആരോഗ്യകാരണങ്ങളുടെ പേരിൽ രാജിവപ്പിച്ചത്. രാജിവച്ച് ഒരുമാസം പിന്നിട്ടിട്ടും ധൻഖർ പൊതുസമൂഹത്തെ അഭിമുഖീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപം ശക്തമായിരുന്നു.
ഡൽഹി ഛത്തർപൂരിലുള്ള ലോക്ദൾ പ്രസിഡന്റ് അഭയ് ചൗട്ടാലയുടെ ഫാം ഹൗസിലേക്ക് ധൻഖർ താത്കാലികമായി താമസം മാറി. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് വിരമിച്ചവർക്കുള്ള വീട് ഒരുക്കാൻ മൂന്ന് മാസത്തോളം കാലതാമസമെടുക്കും. എപിജെ അബ്ദുൾ കലാം റോഡിലെ ഔദ്യോഗിക ബംഗ്ലാവുകളിൽ ഏറ്റവും വലിയ വിഭാഗമായ ടൈപ്പ്-8 ആണ് ധൻഖറിന് അനുവദിച്ചിരിക്കുന്നത്.
ജഗ്ഡദീപ് ധൻഖർ രാജിവച്ചതോടെയുള്ള ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബർ 9നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട് ഗവർണറായിരുന്ന സി പി രാധാകൃഷ്ണനാണ് എൻഡിഎയുടെ സ്ഥാനാർഥി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയാണ് പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിക്കുന്നത്.









0 comments